Saturday 26 May 2018

വിവാഹിതനായ നടനുമായി സായ് പല്ലവിക്ക് പ്രണയം

By Farsana Jaleel.21 Oct, 2017

imran-azhar

 

നിവിന്‍ പോളിയുടെ നായികയായി മലര്‍ മിസ്സായി പ്രേമത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായ് പല്ലവിയുടെ പ്രണയമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചുവന്നു തുടുത്ത കവിളുകളുള്ള ഈ നീളന്‍ ചുരുണ്ട മുടിക്കാരിക്ക് പ്രണയം ആരോടെന്നല്ലേ.....അതാണ് ആരാധകരും അക്ഷരമായി ഉറ്റുനോക്കുന്നത്.

കാമുകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലൈങ്കിലും ആളെ കുറിച്ച് ചെറിയൊരു സൂചന നല്‍കുന്നുണ്ട്. ഒരു നടനാണ്. വിവാഹിതനായ നടനാണ് കക്ഷി. എന്നാല്‍ ഇതുവരേയും ഇതേ കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. സായ് പല്ലവി പ്രണയത്തിലാണെന്നും വിവാഹിതനായ നടനുമായാണ് പ്രണയമെന്നും തമിഴ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ചിത്രമാല എന്ന തമിഴ് മാഗസീനാണ് സായുടെ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. സംഭവമിപ്പോള്‍ തമിഴകത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം കേരളവും ഒന്നടങ്കം സായുടെ പ്രണയ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാല്‍ സായിയുടെ ഈ പ്രണയ വാര്‍ത്തയില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതേകുറിച്ച് സായ് പല്ലവിയും പ്രതികരിച്ചിട്ടില്ല. നിവിന്‍ പോളിക്കൊപ്പം പ്രേമം, ദുല്‍ഖറിനൊപ്പം കലി എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം സായി പല്ലവി ചേക്കേറിയത് തെന്നിന്ത്യയിലായിരുന്നു. തമിഴില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സായിയെ കുറിച്ച് ഇതാദ്യമായാണ് ഗോസിപ്പുണ്ടാകുന്നത്. സായ് ആരാധകര്‍ക്ക് ഈ പ്രണയ വാര്‍ത്ത നിരശയാണ് സൃഷ്ടിച്ചിരിക്കുന്നത്.