Friday 17 November 2017

സത്യൻ അന്തിക്കാട്-മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും.. ബോക്സ് ഓഫീസ് റെക്കോർഡുകളെ ഒരുങ്ങിക്കോ ..!

By Farsana Jaleel.08 Sep, 2017

imran-azhar

ഐശ്വര്യത്തിന്റെ സൈറണ്‍ മുഴക്കി ദാസനും വിജയനും വീണ്ടും വരുന്നു. നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും സംഭവിക്കാന്‍ പോകുന്നത്. ഈ ത്രിമൂര്‍ത്തികളുടെ നിത്യഹരിത കോമഡി ഹിറ്റുകള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇന്നും മായ്ഞ്ഞിട്ടില്ല. അതുപോലെ ദാസനും വിജയനും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ചിത്രം ആരംഭിക്കുമെന്നാണ് സൂചന.

 

മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ചേര്‍ന്നാല്‍ അവിടെ നിത്യഹരിത കോമഡി ഹിറ്റുകള്‍ പിറക്കും. 1986 ല്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലൂടെയായിരുന്നു ഈ അത്യപൂര്‍വ്വ കൂട്ടുകെട്ടിന് തുടക്കം. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ നാടോടിക്കാറ്റിലൂടെ മലയാളികള്‍ക്ക് ദാസനെയും വിജയനെയും സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ ശ്രമം വിജയിച്ചു.

 

നാടോടിക്കാറ്റിന്റെ വിജയത്തെ തുടര്‍ന്ന് ചിത്രത്തിന്റെ അടുത്ത ഭാഗമായി 1989ല്‍ വരവേല്‍പ്പും പുറത്തിറങ്ങി. തീര്‍ന്നില്ല ഈ ത്രിമൂര്‍ത്തികളുടെ നിത്യഹരിത കോമഡി ഹിറ്റുകള്‍. പട്ടണ പ്രവേശം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അങ്ങനെ നീണ്ടു പോകുന്നു ത്രീമൂര്‍ത്തികളുടെ കോമഡി ഹിറ്റുകള്‍. അടുത്ത കോമഡി ഹിറ്റിനായി ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുകയാണ്.