Friday 29 May 2020




കൊറോണ കാലത്ത് ഷാജി എൻ കരുൺ പുതിയ സിനിമയുടെ പണിപ്പുരയിലാണ്

By Online Desk .06 Apr, 2020

imran-azhar

 

ലോക സിനിമയിൽ മലയാള സിനിമയ്ക്ക് വലിയ ഇടം നേടിക്കൊടുത്ത സംവിധായകനാണ് ഷാജി എൻ കരുൺ. ഒരു സ്ത്രീയുടെ ജനനം മാതൃത്വം എന്നീ വിവിധ തലങ്ങൾ എങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിൻറെ പുതിയ സിനിമ സംസാരിക്കുന്നത്. കൊറോണ നൽകിയ അവധി കാലം സിനിമയുടെ തിരക്കഥ രചനക്ക് ചെലവഴിക്കുകയാണ് സംവിധായകൻ. പണം മാത്രം ലക്ഷ്യമാക്കി സിനിമയെടുക്കുന്ന വരെ സിനിമാക്കാർ എന്ന് വിളിക്കാൻ ആവില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമയെ പണം സമ്പാദിക്കാൻ ഉപയോഗിക്കുന്ന കച്ചവടക്കാർ മാത്രമാണ് അവർ.

 

അക്രമം പ്രമേയമാകുന്ന സിനിമകലെ അദ്ദേഹം വിമർശിക്കുന്നു. കൊറിയൻ സിനിമകളിൽ കാണിക്കുന്ന അക്രമം കശാപ്പ് കാർ ചെയ്യുന്നതിനേക്കാൾ കഷ്ടമാണ്. കേരള ചലച്ചിത്ര അക്കാദമി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അക്കാഡമി അധപ്പതിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ കൂടിയായിരുന്നു ഷാജി എൻ കരുൺ പറയുന്നു.