Monday 21 May 2018

ശ്രുതി ഹസനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റും വിവാഹിതയാകുന്നു......താലികെട്ടിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

By Farsana Jaleel.07 Dec, 2017

imran-azhar

തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹസന്‍ വിവാഹിതയാകുന്നു. ശ്രുതി ഹസന്റെ വിവാഹ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ലണ്ടന്‍ സ്വദേശിയും സുഹൃത്തും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കോര്‍സേലുമായാണ് ശ്രുതിക്ക് വിവാഹം എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

 

വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ചുവന്ന ട്ടുസാരിയില്‍ സുന്ദരിയായി ശ്രുതി എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് മൈക്കിള്‍ എത്തിയത്. ഇരുവര്‍ക്കുമൊപ്പം കമല്‍ ഹസനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

മുമ്പൊരിക്കള്‍ മൈക്കിളിനെ സ്വീകരിക്കാന്‍ ശ്രുതി വിമാനത്താവളത്തില്‍ ചെന്നതും ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റില്‍ മൈക്കിള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. ഇക്കാരണങ്ങളാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ കണ്ണദാസന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരുടെ വിവാഹവും ആരാധകര്‍ ഉറപ്പിച്ചു. ഇനി എന്നാണ് താലികെട്ടെന്ന് മാത്രം അറിഞ്ഞാന്‍ മതി.