Tuesday 26 October 2021




ബോളിവുഡ് പ്രണയം

By Farsana Jaleel.14 Feb, 2017

imran-azhar

 

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഋഷി കപൂറും നീതു സിംഗും. അതുപോലെ നിരവധി പ്രണയങ്ങള്‍ക്കും പ്രണയ വിവാഹങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം കുറിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ജയാ ബച്ചന്‍, അഭിഷേക് ബച്ചന്‍ ഐശ്വര്യ, ഷാരൂഖ് ഖാന്‍ ഗൗരി, രിതേഷ് ദേശ്മുഖ് ജെനീലിയ, സെയ്ഫ് അലി ഖാന്‍ കരീന, അജയ് ദേവ്ഗണ്‍ കജോള്‍ അങ്ങനെ നീണ്ടുപോകുന്നു ബോളിവുഡിലെ പ്രണയ വിവാഹങ്ങള്‍.

 

അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ്

 

കുച്ച് നാ കഹോ, ധായ് അക്ഷര്‍ പ്രം കേ എന്നീ സിനിമാ സെറ്റില്‍ വെച്ചാണ് അഭിഷേകും ഐശ്വര്യയും പരിചയപ്പെടുന്നത്. പിന്നീട് 2006 ല്‍ ധൂം ടു, ഗുരു, ഉംറാവോ ജാന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ വീണ്ടും ഇവര്‍ ഒന്നിച്ചെത്തുന്നതോടു കൂടിയാണ് ഇരുവരുടെയും പ്രണയം സംഭവിക്കുന്നത്. തുടര്‍ന്ന് 2007 ല്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും.

 

ഷാരൂഖ് ഖാന്‍-ഗൗരി

 

ഷാരൂഖ് ഖാന്‍ ഗൗരിയെ കണ്ടുമുട്ടുന്നത് സുഹൃത്തിന്റെ ഒരു പാര്‍ട്ടിയില്‍ വെച്ചായിരുന്നു. 1984 ലായിരുന്നു ആ കണ്ടുമുട്ടല്‍. അന്ന് ഷാരൂഖിന് വയസ്സ് 18. അന്ന് ആദ്യമായി കണ്ടുമുട്ടിയെങ്കിലും പ്രണയത്തിലേയ്ക്ക് വഴിമാറാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം ഇരുവരും രഹസ്യമായി പ്രണയം മനസ്സില്‍ സൂക്ഷിച്ചു. അഞ്ച് വര്‍ഷത്തെ നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ 1991ല്‍ ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി.

 

രിതേഷ് ദേഷ്മുഖ്-ജെനീലിയ

 

ഇരുവരുടെയും ആദ്യചിത്രമായ തുജേ മേരി കസം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രിതേഷും ജെനീലയും പരിചയപ്പെടുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ന് ഈ താരദമ്പതികള്‍ക്കൊപ്പം അവരുടെ മകനും കൂടെയുണ്ട്.

 

സെയ്ഫ് അലി ഖാന്‍-കരീനാ കപൂര്‍

 

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സെയ്ഫും കരീനയും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. 2007 ല്‍ ഷാഹിദ് കപൂറുമായുള്ള കരീനയുടെ പ്രണയം ശിഥിലമാകുന്നതോടെയാണ് സെയ്ഫുമായി അടുക്കുന്നത്. താരമേളങ്ങളൊന്നും തന്നെയില്ലാതെയുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരുടെയും.

 

അജയ് ദേവ്ഗണ്‍-കജോള്‍

 

ഷാരൂഖ് ഖാനും കജോളും ഓണ്‍ സ്‌ക്രീനില്‍ തിളങ്ങിയപ്പോള്‍ ഓഫ് സ്‌ക്രീനില്‍ തിളങ്ങിയത് അജയ് ദേവ്ഗണും കജോളുമായിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന ചിത്രത്തിലൂടെ ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ താരങ്ങള്‍ 1999 ല്‍ വിവാഹിതരായി. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. രണ്ട് കുട്ടികളുണ്ട് ഈ താരദമ്പതികള്‍ക്ക്.

 

അക്ഷയ് കുമാര്‍-ട്വിങ്കില്‍ ഖന്ന

 

കിലാടി, സുല്‍മി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച അക്ഷയും ട്വിങ്കിളും ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2001 ല്‍ ഇരുവരും വിവാഹിതരായി. രണ്ട് കുട്ടികളുണ്ട് ഈ താരദമ്പതികള്‍ക്ക്.

 

അമിതാഭാ ബച്ചന്‍-ജയാ ബച്ചന്‍

 

സഞ്ചീര്‍ എന്ന ചിത്രത്തിലൂടെ ഒന്നിച്ചെത്തിയ ബച്ചനും ജയയും അറിയപ്പെട്ടിരുന്നത് ബോളിവുഡിലെ ഗോള്‍ഡന്‍ കപ്പിള്‍ എന്നായിരുന്നു. ജയ സൂപ്പര്‍ താരമായിരുന്നപ്പോള്‍ ബച്ചന്‍ അഭിനയ ജീവിതത്തിലേയ്ക്ക് പിച്ചവെയ്ക്കുകയായിരുന്നു. ഈ പ്രണയം വിവാഹത്തിലേയ്‌ക്കെത്തിക്കാന്‍ രണ്ടാള്‍ക്കും ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിരുന്നു.

 

ഋഷി കപൂര്‍-നീതു സിംഗ്

 

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കും. അതിനുദാഹരണമാണ് ഋഷി കപൂറും നീതു സിംഗും. സെറിലാ ഇന്‍സാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഋഷി കപൂറും നീതുവും പരിചയപ്പെടുന്നത്. സിനിമാ കെരിയറില്‍ തുടക്കം കുറിച്ച സമയമായിരുന്ന് അക്കാലം. അന്ന് നീതുവിന് വയസ്സ് 14. അതേസമയം ഋഷി കപൂര്‍ അന്ന് അറിയപ്പെടുന്ന ഒരു നടനായിരുന്നു. ഇവരുടെ വിവാഹത്തിന് തടസ്സമായി നിന്നത് പ്രായമായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ഇരുവരും വിവാഹിതരായി.