Saturday 26 September 2020




ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ മരിച്ച നിലയിൽ കണ്ടെത്തി

By online desk .06 Aug, 2020

imran-azhar

 


ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ മരിച്ച നിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അദ്ദേഹത്തിന്റെ വാടകവീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം . എന്നാൽ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയര്‍ പൊലീസ് ഇന്‍സ്പെകടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.


യേ രിശ്‌തേ ഹെ പ്യാര്‍ കെ, ഇസ് പ്യാര്‍ കോ ക്യാ നാമ് ദൂന്‍- ഏക് ബാര്‍ ഭിര്‍, കഹാനി ഗര്‍ ഗര്‍ കി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ പരമ്ബരകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം