Tuesday 19 March 2024




നിശാലിന് വേണ്ടി ഹാജരായ വക്കീല്‍ ദിലീപിന്റെ രക്ഷകനായെത്തുന്നു

By BINDU PP.04 Aug, 2017

imran-azhar




കൊച്ചി: കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവാണ് നിശാല്‍ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിശാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമന്‍ പിള്ളയായിരുന്നു. ഈ കേസില്‍ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമന്‍പിള്ള നിരുല്‍സാഹപ്പെടുത്തിയത്. പക്ഷേ നടന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അങ്ങനെ രാമന്‍പിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകന്‍ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണ് രാമന്‍പിള്ള. ക്രിമിനല്‍ കേസുകളില്‍ അഗ്രഗണ്യന്‍. രാമന്‍പിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമന്‍പിള്ളയെ സമീപിച്ചത്. ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് രാമന്‍പിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാല്‍വെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു.