Friday 23 June 2017

മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിനു ആദ്യ ദിന കളക്ഷൻ റെക്കോർഡ് .

By Deepak Mohan.31 Mar, 2017

imran-azhar

 

കേരളത്തിലാകെ ആദ്യ ദിനം 202 കേന്ദ്രങ്ങളില്‍ ദി ഗ്രേറ്റ് ഫാദറിന് 958 പ്രദര്‍ശനങ്ങള്‍. മലയാളത്തിലെ സകല ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ത്തു. 4.31 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. രാവിലെ എട്ട് മണിക്കായിരുന്നു ഫാന്‍സ് ഷോ. ചിത്രത്തിന് അതി ശക്തമായ സ്വീകരണമാണ് ആദ്യ ദിനം ലഭിച്ചത്. രാത്രി 12 മണിക്ക് 45 തീയേറ്ററുകളില്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രം 'പുലിമുരുകൻ' ആദ്യ ദിനം നേടിയത് 4.06 കോടിയാണ് . പുലിമുരുകന്റെയും കബാലിയുടെയും കേരള ബോക്സ് ഓഫീസ് ആദ്യ ദിന റെക്കോർഡാണ് ദി ഗ്രേറ്റ് ഫാദർ തിരുത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഗ്രോസ് നേടുന്ന ചിത്രമാകുമോ ദി ഗ്രേറ്റ് ഫാദർ ?? കാത്തിരുന്നു കാണാം ..

 

Film 1st Day Collection
The Great Father 4.31 Crores
Pulimurugan 4.06 Crores 
Jomonte Suviseshangal 2.71 Crores 
Ezra 2.69 Crores 
Munthirivallikal Thalirkkumbol 2.62 Crores 
Kali 2.33 Crores
Loham 2.14 Crores
Charlie 2.06 Crores
Casanova 2.00 Crores
Kasaba 1.72 Crores