Tuesday 21 May 2019


കേരള ബോക്സ് ഓഫീസിൽ തരംഗമാകാൻ മറ്റൊരു വിജയ് കൂടി എത്തുന്നു.

By Online Desk.14 Nov, 2018

imran-azhar

ദളപതി വിജയുടെ സർക്കാർ , മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 96 എന്നീ വിജയ ചിത്രങ്ങൾക്ക് തുടർക്കഥയാകാൻ മറ്റൊരു വിജയ്. വിജയ് ആന്റണി നായകനായി എത്തുന്ന “തിമിരു പുടിച്ചവന്‍” നവംബർ 16നു പ്രദർശനത്തിനെത്തും.


സംഗീത സംവിധായകനില്‍ നിന്നും നായകനായി നാന്‍, സലിം, പിച്ചൈക്കാരന്‍, സൈത്താന്‍, യമന്‍, കാളി, അണ്ണാദുരൈ എന്നീ സിനിമാകളിലൂടെ തമിഴകത്തെ ബോക്സ് ഓഫീസ് താരമായി മാറിയ വിജയ് ആന്റണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരിക്കും ഈ സിനിമയെന്ന് സംവിധായകന്‍ ഗണേഷ് ഉറപ്പ് നൽകുന്നു. നിവേദാ പെത്തുരാജാണ് നായികയാവുന്നത് . ശിവഗിരി ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.


വളരെ സാധാരണ പോലീസുകാരനായ മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്റെ സാഹസിക യാത്രയാണ് തിമിരു പുടിച്ചവന്റെ ഇതിവൃത്തം . വിജയ് ആന്റണി ഫിലിം കോര്‍പറേഷന് വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ ഗണേശാണ്. ഡാനിയൽ ബാലാജി , ലക്ഷ്മി രാമകൃഷ്ണൻ , സായ് ദീന എന്നിവരാണ് മറ്റു താരങ്ങൾ.