Sunday 07 June 2020




കൊറോണ: രോഗം ഭേദപ്പെട്ടു വരുന്നു ടോം ഹാങ്ക്‌സ്

By online desk .23 Mar, 2020

imran-azhar

 


ഓസ്‌ട്രേലിയ : കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരുന്ന ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സിന് രോഗം ഭേദപ്പെടുന്നു.അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് കാര്യം വെളിപ്പെടുത്തിയത്ആ. രോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതു ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച്ച മുമ്പാണ് ഇരുവർക്കും ബാധയുടെ കൊറോണ'ആദ്യലക്ഷണങ്ങള്‍ കണ്ടെത്തിയത് എന്നാൽ ഇപ്പോൾ ഒരുപാടു പുരോഗതിയുണ്ട്. രോഗം ഭേദപ്പെട്ടു വരുന്നു. അദ്ദേഹം പറയുന്നു . കൂടാതെ ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതെയും എവിടേയും പോവാതിരുന്നതും കൂടുതൽ ഗുണം ചെയ്തു.

വൈറസ് നിങ്ങളാര്‍ക്കും കൊടുക്കുകയും അരുത്. ആരില്‍ നിന്നും സ്വീകരിക്കുകയും അരുത്. അതല്ലേ സാമാന്യയുക്തി? ഇനിയും ഇതു തുടരും. പരസ്പരം സ്‌നേഹിക്കുന്നുവെങ്കില്‍ ഇത്തരത്തില്‍ തന്നെ തുടരൂ..ഈ സമയവും കടന്നു പോകും..' എന്ന് ടോം ഹാങ്ക്‌സ് കുറിച്ചു.

തന്റെയും ഭാര്യ റീത്ത വില്‍സണിന്റെയും പരിശോധനാഫലം പോസിറ്റീവാണന്ന് മാര്‍ച്ച് 12 ഹാങ്ക്‌സ് ട്വീറ്റ് ചെയ്തിരുന്നു.

ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടിയത് . തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹാങ്ക്‌സും ഭാര്യയും. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്‌സിന് രോഗബാധ സ്ഥിരീകരിച്ചത്.


വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയ ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്. ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്.