By santhisenanhs.23 Jun, 2022
വളരെ വ്യത്യസ്തവും വിചിത്രവുമായ വസ്ത്രധാരണ രീതികൊണ്ട് പ്രശസ്തയായ നടിയാണ് ഉര്‍ഫി ജാവേദ്. നടിയുടെ എയര്‍പോര്‍ട്ട് ലുക്കും പാര്‍ട്ടി വെയറുകളുമെല്ലാം ശ്രദ്ധനേടാറുണ്ട്.
കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ബോട്ടില്‍, വല എന്നിങ്ങനെ എന്തും ഉര്‍ഫി വസ്ത്രമാക്കി മാറ്റാറുണ്ട്. പലപ്പോഴും അവയെല്ലാം ട്രോളുകളില്‍ നിറയാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ ഉര്‍ഫി വകവയ്ക്കാറില്ല.
ഇലക്ട്രിക് വയറിനെ വസ്ത്രമാക്കിയാണ് ഉര്‍ഫി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചു. വയര്‍ എവിടെയും മുറിയ്ക്കാതെ ശരീരത്തില്‍ ചുറ്റിയിരിക്കുകയാണെന്ന് ഉര്‍ഫി കുറിച്ചു.