Wednesday 07 December 2022




ഹോട്ട് ലുക്കിൽ ഉര്‍ഫി ജാവേദ്; വസ്ത്രത്തിന്റെ പകുതി എവിടെയെന്ന് ആരാധകര്‍

By web desk.29 Aug, 2022

imran-azhar

 

വസ്ത്ര ധാരണത്തിൽ പുതിയ പരീക്ഷണങ്ങളുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഉര്‍ഫി ജാവേദ്. ഗാലക്സി ഡ്രസ്സ് ആണ് താരത്തിന്റെ പുതിയ പരീക്ഷണം. മിനി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണിത്. തിളങ്ങുന്ന മെറ്റീരിയലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാല്‍ മറുഭാഗത്ത് ചര്‍മത്തിന്റെ അതേ നിറത്തിലുള്ള മെറ്റീരയലാണുള്ളത്. കണ്ടാല്‍ ഒരു ഭാഗത്ത് വസ്ത്രമില്ലാത്തതുപോലെയാണ് തോന്നുക. ഇതോടെ ഈ സ്റ്റൈല്‍ ട്രോളുകളിലും ഇടം നേടി. വസ്ത്രത്തിന്റെ പകുതി എവിടെ എന്നാണ് പലരും ചോദിക്കുന്നത്.

 

വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരമായി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്‌റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

 

ഒരു അവാര്‍ഡ് ഷോയിലാണ് ഉര്‍ഫി ഈ വസ്ത്രം ധരിച്ചെത്തിയത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നക്ഷത്രങ്ങളെ പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നക്ഷത്രങ്ങളുടെ കൂട്ടമാണ് ഈ ഔട്ട്ഫിറ്റിന് പ്രചോദനമായതെന്നും കുറിപ്പില്‍ ഉര്‍ഫി പറയുന്നു.