Thursday 02 April 2020




'അതെന്താ ഉമ്മ ഞാൻ വാങ്ക് വിളിച്ചാൽ'; 'വാങ്ക്' ട്രെയ്‌ലര്‍ കാണാം

By Sooraj Surendran .27 Feb, 2020

imran-azhar

 


മുസ്ലിം പശ്ചാത്തലത്തിലൊരുങ്ങുന്ന 'വാങ്ക്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനശ്വര രാജനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുസ്ലിം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രശസ്ത സംവിധായകനായ വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരേ മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. നവാഗതയായ ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 7 ജെ ഫിലിംസിന്റെയും, ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദീനും, ഷബീർ പത്താനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനശ്വരയ്ക്ക് പുറമെ നന്ദന വർമ്മ, വിനീത്, ഗോപിക, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഉണ്ണി ആറിന്‍റെ കഥയെ ആധാരമാക്കിയാണീ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.