By FJ.06 Mar, 2017
ഗായത്രി വീണമീട്ടി വൈക്കം വിജയലക്ഷ്മി ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഗായത്രീ വീണമീട്ടിയാണ് വിജയലക്ഷ്മി ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്. ഗായത്രി വീണയില്‍ 51 ഗാനങ്ങള്‍ എന്ന ലക്ഷ്യവുമായി പരിപാടിയില്‍ പങ്കെടുത്ത വിജയലക്ഷ്മി 67 ഗാനങ്ങള്‍ അനായാസം മീട്ടുകയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്ന പരിപാടി.
രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ശാസ്ത്രീയ സംഗീതവും പിന്നീട് തുടര്‍ച്ചയായി ചലച്ചിത്ര ഗാനങ്ങളുമാണ് വിജയലക്ഷ്മി ഗായത്രി വീണയില്‍ അനായാസം മീട്ടിയത്. 18 വര്‍ഷമായി വിജയലക്ഷ്മി ഗായത്രി വീണയില്‍ കച്ചേരി നടത്തുന്നു.