Wednesday 10 August 2022




ഗ്ലാമറസ് ലുക്കിൽ വേദിക; മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

By santhisenanhs.30 Jul, 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് നടി വേദിക പങ്കുവച്ച ചിത്രങ്ങളാണ്. മാലദ്വീപിലെ ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ടില്‍ നിന്നാണ് വേദിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

 

ഇപ്പോൾ മാലദ്വീപില്‍ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള നിരവധി ഗ്ലാമറസ് ചിത്രങ്ങളും വിഡിയോകളും വേദിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെ ഈ മഹാരാഷ്ട്രക്കാരി മലയാളികള്‍ക്ക് പ്രിയങ്കരിയായി.