Monday 23 October 2017

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് വില്ലന്‍; പുലിമുരുകനെയും കടത്തി വെട്ടി

By Farsana Jaleel.13 Oct, 2017

imran-azhar

 

പുലിമുരുകനെ കടത്തിവെട്ടി വില്ലന്‍. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വില്ലന്‍ തിയേറ്ററുകളില്‍ എത്തുംമുമ്പേ റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കിയിരുന്നു. ണ്ടു മണിക്കൂര്‍ പതിനേഴു മിനിറ്റ് ദൈര്‍ഖ്യമുള്ള വില്ലന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

 

വില്ലന്റെ പ്രീ റിലീസ് ബിസിനസ്സില്‍ ഇതിനോടകം തന്നെ 13 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. വില്ലന്റെ മ്യൂസിക് വില്‍പന അവകാശം മാത്രം ബോളിവുഡ് കമ്പനി ജംഗ്ലിക്ക് വിറ്റത് 50 ലക്ഷം എന്ന റേക്കോര്‍ഡ് തുകയ്ക്കാണ്. 3 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു പോയത്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഏഴു കോടിക്കുമാണ് വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓവര്‍സീസ് വില്ലന്‍ സ്വന്തമാക്കി. 2.5 കോടിയാണ് വില്ലന്റെ ഓവര്‍സീസ് റൈറ്റ്സ്. പുലിമുരുകന്റെ 175 കോടി റൈറ്‌സ് റെക്കോര്‍ഡാണ് വില്ലന്‍ തിരുത്തിയത്.

 

പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായും മോഹന്‍ലാലിന്റെ ഭാര്യയായി മഞ്ജു വാര്യരും വേഷമിടും. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്. മെലിഞ്ഞ ശരീരപ്രകൃതമുള്ള കഥാപാത്രത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ പുള്ളിമനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു.

 

8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍.

 

രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ് ബാലാജി, വിഷ്ണു, സഞ്ജു എന്നിവര്‍ക്കൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വില്ലനില്‍ അഭിനയിക്കുന്നു. ഹരി നാരായണനും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖനുമാണ് ഗാനരചയിതാക്കള്‍. ഒപ്പത്തിലൂടെ ശ്രദ്ധേയരായ ഫോര്‍ മ്യൂസിക്കാണ് വില്ലനിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. മനോജ് പരമഹംസയും ഏകാംബരവുമാണ് ഛായാഗ്രഹകര്‍. എഡിറ്റിംഗ് മുഹമ്മദ് ഷമീര്‍. കോസ്റ്റിയും ഡിസൈനര്‍- പ്രവീണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജെയില്‍ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്‍, സഹസംവിധാനം- പ്രതീഷ് രാജ്, സുജിത്, രാഹുല്‍, ജോഫി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി.സി.ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബാബുരാജ്മനിശ്ശേരി. ഒക്ടോബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.