Tuesday 19 March 2024




അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമ, നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം: ജാമ്യത്തില്‍ പ്രതികരിച്ച് വനിതാ കൂട്ടായ്മ

By Farsana Jaleel.04 Oct, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ നടിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ താര സംഘടനയായ അമ്മയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. ദിലീപിന് ജാമ്യം ലഭിച്ചതോടെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതികരണവുമായി ഫെയ്‌സ്ബുക്കിലെത്തി.

 

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

 

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!