Friday 23 October 2020




നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .23 Sep, 2020

imran-azhar

മുംബെെ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു.ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നടിയെ മുംബൈ ലിവാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ശരീരത്തിലെ ഓസിക്സിജൻ അളവ് കുറവായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ദ്ധ ചികിത്സ നല്കുന്നു. അതേസമയം അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട നടി ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി