Wednesday 24 October 2018



'അഭിഷേക് ബച്ചന്റെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ'? ഐശ്വര്യയുടെ മറുപടി ഇങ്ങനെ !!!

By BINDU PP .19 Apr, 2018

imran-azhar

 

 

 

മികച്ച ബോളിവുഡ് താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഏപ്രില്‍ ഇരുപതിന് ഇരുവരും ഒരുമിച്ചിട്ട് പതിനൊന്ന് വര്‍ഷം തികയുകയാണ്. ഐശ്വര്യ റായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്. രു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ റാപിഡ് ഫയര്‍ റൗണ്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവതാരകന്റെ ചോദ്യത്തിന് താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് ചെയ്തിട്ടുണ്ട് എന്നും ഇല്ലാത്തവയ്ക്ക് ഒരിക്കലുമില്ല എന്നും എഴുതിയ ബോര്‍ഡ് ഉയര്‍ത്തികാണിക്കുന്നുണ്ട് ഐശ്വര്യ. എന്നെങ്കിലും എപ്പോഴെങ്കിലും പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആലോചന ഒന്നും കൂടാതെയാണ് ഐശ്വര്യ ഒരിക്കലുമില്ല എന്നെഴുതിയ ബോര്‍ഡ് ഉയര്‍ത്തിക്കാണിച്ചത്. സിനിമാ സംബന്ധമായിരുന്നു പിന്നീടുള്ള രണ്ടു ചോദ്യങ്ങളും എന്നെങ്കിലും എപ്പോഴെങ്കിലും സിനിമ കണ്ടുറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴൊക്കെയോ ഉറക്കം തൂങ്ങിയിട്ടുണ്ട് പക്ഷെ അത് സിനിമയുടെ കുഴപ്പം കൊണ്ടല്ല അമിതമായ ക്ഷീണം കാരണമാണെന്നാണ് ആഷിന്റെ മറുപടി. ഏതെങ്കിലും സിനിമ ചെയ്തതില്‍ എന്നെങ്കിലും എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന് ആഷ് മറുപടി നല്‍കി.