Friday 22 June 2018

'പ്രണയനായിക ക്ലാര ഇപ്പോൾ ദുഃഖത്തിലാണ്' :കാരണം ഇതാണ്

By BINDU PP.10 Aug, 2017

imran-azhar

 

 

മലയാളികളുടെ പ്രണയനായിക ക്ലാര ഇപ്പോൾ ദുഃഖത്തിലാണ്. തൂവാനത്തുമ്പികള്‍ക്കു ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികള്‍ക്ക് എന്നും ഇഷ്ടം ക്ലാരയോടു തന്നെയാണ്. പല ഭാഷകളിലായി 75 ഓളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യവും ഉണ്ട് സുമലതയ്ക്ക്. പക്ഷേ അതില്‍ നിന്നു പിന്തിരിപ്പിക്കുന്ന കാര്യം ഇതാണ്.അന്നത്തെ നായകന്മാര്‍ ഇന്നും മികച്ച വേഷങ്ങള്‍ ചെയ്യുന്നു. എന്നാല്‍ തന്നെപ്പോലെയുള്ള മുന്‍കാല നായികമാരേ തേടി വരുന്നതു യാതൊരു പ്രധാന്യവും ഇല്ലാത്ത വെറുതെ വന്നു പോകുന്ന അമ്മ വേഷങ്ങള്‍ മാത്രമാണ്. അഭിനയ പ്രധാന്യം ഉള്ള മികച്ച വേഷങ്ങള്‍ തേടിയെത്തുന്നില്ല എന്ന ആശങ്ക സങ്കടത്തോടേയാണു ക്ലാര പങ്കുവയ്ക്കുന്നത്.