Wednesday 16 June 2021




ടൊവിനോയ്ക്കും, ഉണ്ണി മുകുന്ദനും അബു സലിമിന്റെ 'പുഷ് അപ്പ് ചലഞ്ച്'

By Sooraj Surendran.04 Jun, 2020

imran-azhar

 

 

ലോക്ക്ഡൗൺ കാലത്ത് സാമൂഹമാധ്യമങ്ങളിൽ പലതരം ചലഞ്ചുകളുമായി കായിക താരങ്ങളും, സിനിമ താരങ്ങളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരമൊരു ചലഞ്ചുമായി വന്നിരിക്കുകയുമാണ് നടൻ അബു സലിം. യുവ താരങ്ങളായ ടൊവിനോ തോമസിനെയും, ഉണ്ണി മുകുന്ദനെയുമാണ് അബു സലിം ചലഞ്ച് ചെയ്തിരിക്കുന്നത്. നമുക്ക് പരിചിതമായ പുഷ് അപ്പിൽ നിന്നും വ്യത്യസ്തമായ ശൈലിയാണ് അബു സലിം സ്വീകരിച്ചിരിക്കുന്നത്. ' ശരീരം നേര്‍രേഖയില്‍ വരത്തക്കവിധം കമിഴ്‍ന്നു കിടന്നതിനു ശേഷം നീട്ടി വച്ചിരിക്കുന്ന കൈകള്‍ ഉപയോഗിച്ച്, കൈകളോ കാലുകളോ മടക്കാതെതന്നെ ശരീരം കുറച്ച് ഉയര്‍ത്തുകയാണ് താരം ചെയ്തിരിക്കുന്നത്'. അബു സലിമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോഡി ബിൽഡർ കൂടിയായ അബു സലിം യുവ അത്‌ലറ്റുകളെയും ചലഞ്ച് ചെയ്തിരിക്കുകയാണ്.