Tuesday 21 May 2019


'വേദനിക്കുന്ന ശരീരത്തെ ചിരിക്കുന്ന മനസ്സ് കൊണ്ട് കീഴടക്കി ഇർഫാൻ ഖാൻ'

By Sooraj S.17 Jul, 2018

imran-azhar

 

 

ഈ കഴിഞ്ഞ മാർച്ചിലാണ് ബോളിവുഡ് തരാം ഇർഫാൻ ഖാൻ തന്റെ ആരാധകരോട് ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്. ന്യൂറോ എന്‍ഡോക്രൈന്‍ എന്ന മാരകമായ ക്യാൻസർ രോഗത്തിന്റെ പിടിയിലാണ് താനെന്നും,രോഗം ശരീരത്തിന്റെ പല ഭാഗങ്ങളിലും ബാധിച്ചിരിക്കുകയാണെന്നും. ലക്ഷകണക്കിന് വരുന്ന ബോളിവുഡ് സിനിമാ ആരാധകർ വിങ്ങലോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടത്. എന്നാൽ മാനസികമായി തളരാതെ ചിരിച്ച മുഖവുമായി രോഗത്തെ കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ് ഇർഫാൻ ഖാൻ.

 

താരം ഈയിടെ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിൽ വളരെ സന്തോഷവാനായി ചിരിച്ച മുഖത്തോടെയാണ് കാണപ്പെടുന്നത്. പ്രതാപ കാലത്തേതിൽ നിന്നും ശാരീരികമായി തികച്ചും ക്ഷീണിതനാണ് ഇർഫാൻ ഖാൻ. എന്നാൽ ശരീരത്തിന് ഉണ്ടായ ക്ഷീണം കരുത്തുറ്റ മനസോടെ പ്രതിരോധിക്കുകയാണ് താരം. റിലീസിന് ഒരുങ്ങിയിരിക്കുന്ന കാർവാൻ ആണ് ഇർഫാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ യുവ താരമായ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കാർവാൻ.