Tuesday 24 November 2020




ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ റംബോ സർക്കസുകാർക്ക് സഹായവുമായി കുനാൽ കപൂർ

By online desk .10 Apr, 2020

imran-azhar

 


രാജ്യം ലോക്ക് ഡൗണിലായതോടെ പല കലാകാരൻമാരും പ്രതിസന്ധികളിലാണ്.ലോക്ക് ഡൗണായതിനാൽ ദുരിതമനുഭവിക്കുന്ന റംബോ സർക്കസ് അംഗങ്ങൾക്ക് സഹായഹസ്തവുമായി നടൻ കുനാൽകപൂർ . സർക്കസിലെ സ്ത്രീകളും കുട്ടികളും മൃഗങ്ങളും അടങ്ങുന്ന സംഘമാണ് ലോക്ഡൗണില്‍ വലിയ ബുദ്ധിമുട്ടുനേരിടുന്നത്. ഈ അവസരത്തിൽ തങ്ങളെ സാഹായിക്കാൻ നടന്‍ കുനാൽ കപൂര്‍ എത്തിയതായി റംബോ സര്‍ക്കസിന്റെ മാനേജറും ഉടമസ്ഥനുമായ സുജിത് ദിലിപ് പറഞ്ഞു.

 

ലോക്ക് ഡൗണി നെത്തുടർന്നു സന്‍പാദയില്‍ നിന്നും എയ്‌രോളിയിലേക്ക് ഉള്ള യാത്ര നടക്കാതിരിക്കുയുകയും ഞങൾ അവിടെ പെട്ടുപോവുകയുമായിരുന്നെന്നും ദിലിപ് വ്യക്തമാക്കി . ഒരു സര്‍ക്കസ് ആരാധകന്‍ കുനാലിനെ ബന്ധപ്പെടുകയും ഭക്ഷണവും സഹായവും എത്തിക്കുകയായിരുന്നുവെന്നും ദിലിപ് പറഞ്ഞു.

 

സര്‍ക്കസ് ക്യാമ്പില്‍ നിന്നും ആരും പുറത്തു പോയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നത്. ബാങ്കില്‍ നിന്നും ലോണിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരും അവഗണിക്കുന്നവരാണ് നമ്മള്‍, ആരും സഹായിക്കാനുമില്ലെന്നും ദിലിപ് പറഞ്ഞു. അതേസമയം എന്‍ജിഒകള്‍ക്കും, തെരുവ് നായകള്‍ക്കും, റംബോ സര്‍ക്കസുകാര്‍ക്കുമായി 10 കോടി രൂപ കണ്ടെത്തിയതായും കുനാല് കപൂർ വ്യക്തമാക്കിയിരുന്നു.