Friday 29 May 2020




'കാട്ടുപോത്തിന് എന്ത് ഏത്തവാഴ', പെട്രോൾ പമ്പിന് മുന്നിലെ ഐക്യ ദീപത്തെ പരിഹസിച്ച് നടൻ ലാൽ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

കൊറോണ വൈറസ് വ്യാപനത്തിന്റെ ഇരുട്ടിനെതിരെ ഐക്യത്തിന്റെ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പ്രമുഖ താരമായ മമ്മൂട്ടിയടക്കമുള്ളവർ ഐക്യ ദീപത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അപകടകരമാംവിധമുള്ള ഐക്യദീപത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ലാൽ. പെട്രോള്‍ പമ്പിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തെയാണ് ലാൽ പരിഹസിച്ചത്. 'കാട്ടുപോത്തിന് എന്ത് ഏത്തവാഴ' എന്ന അടിക്കുറിപ്പോടുകൂടി ചിത്രം സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു ലാൽ. വീടിന്റെ വാതിൽക്കലോ ബാൽക്കണയിലോ നിന്ന് ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കാറ്റിൽപ്പറത്തി പലരും റോഡിലിറങ്ങുകയും, പടക്കം പൊട്ടിച്ച് തീ പടർത്തുകയും ചെയ്തു.