By anju.09 Feb, 2019
ദുബൈ: ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് നടന് പൃഥ്വിരാജ്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും താരം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത്. താന്‍ വെറുമൊരു പന്ത്രണ്ടാക്ലാസുകാരനാണ് എന്നാല്‍ അദ്ദേഹം വലിയ പണ്ഡിതനാണെന്നും പൃഥി പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീ ശശി തരൂരിന്റെ പേര് ഞാനുമായി താരതമ്യം ചെയ്ത് അദ്ദഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത്. കാരണം അദ്ദേഹം ശരിക്കും പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ഭാഷാ ജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്. അദ്ദേഹത്തിന്റെ ഭാഷയും ചരിത്രത്തെ കുറിച്ചുമൊക്കെ പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ചൊക്കെ നല്ല പരിജ്ഞാനമുള്ള ശരിക്കും പണ്ഡിതനാണ്. ഞാന്‍... എന്റെ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ളാസാണ്. ഞാന്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത പന്ത്രണ്ടാം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു സിനിമാ നടനാണ്. ഞങ്ങളെ ഒരുമിച്ച് പറഞ്ഞ് അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത് ഇതായിരുന്നു പൃഥി രാജിന്റെ രസകരമായ ആ വാക്കുകള്‍.