Thursday 02 April 2020




റഹ്മാന്റെ ഫോട്ടോ കോപ്പിയാണോ ഇത്? ചിത്രം കണ്ട ആരാധകരുടെ ചോദ്യം ഇങ്ങനെ

By Sooraj Surendran.24 Feb, 2020

imran-azhar

 

 

സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ എന്ന അതുല്യ കലാകാരൻ. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് റഹ്മാൻ ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. എൺപതുകളിൽ മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങളാണ് റഹ്മാൻ പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രേക്ഷക ശ്രദ്ധ നേടുകയാണ് താരം. മകളെ കണ്ട് എല്ലാവരും ഒരേ പോലെ ചോദിക്കുന്നത് ഇത് റഹ്മാന്റെ ഫോട്ടോ കോപ്പിയാണോ എന്നാണ്. അത്രമാത്രം സാദൃശ്യമാണ് ഇരുവരും തമ്മിൽ. തന്റെ എല്ലാ ചിത്രങ്ങളുമെടുക്കുന്നത് മകളാണെന്നും റഹ്മാൻ പറയുന്നു. തന്റെ കുടുംബ വിശേഷങ്ങൾ അദ്ദേഹം ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചോക്ലേറ്റ് നായകനെന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.