Wednesday 23 January 2019


മീൻകച്ചവടക്കാരനായി നമ്മുടെ ശ്രീനിവാസൻ; സിനിമയിലല്ല ജീവിതത്തിൽ

By Sooraj Surendran .07 Jan, 2019

imran-azhar

 

 

മലയാള സിനിമ രംഗത്ത് അഭിനയം കൊണ്ടും തിരക്കഥാകൃത്ത് എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീനിവാസൻ. ജീവിതത്തിൽ മീൻകച്ചവടക്കാരനാകുകയാണ് ശ്രീനിവാസൻ. ഇദ്ദേഹത്തിന് കൃഷിയോടുള്ള താല്പര്യം നമുക്ക് സുപരിചിതമാണ്. സ്വന്തം പറമ്പിൽ കൃഷി ചെയ്ത വിഭവങ്ങൾ ശ്രീനിവാസൻ വിൽപ്പന നടത്തുന്നുണ്ട്. അതുപോലെ ആളുകൾക്ക് ഇനി മായം ചേർക്കാത്ത മൽസ്യം ധൈര്യപൂർവ്വം വാങ്ങാം. തൃപ്പൂണിത്തുറ കണ്ടനാടാണ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൽസ്യവില്പന കേന്ദ്രം പ്രവർത്തിക്കുന്നത്. കടയുടെ ഉദ്‌ഘാടനം നടൻ സലിം കുമാറാണ് നിർവ്വഹിച്ചത്. മൽസ്യ കൃഷിയിൽ സജീവമാണ് സലിം കുമാർ. എന്നാൽ തത്കാലം വിപണന രംഗത്തേക്കില്ലെന്ന് സലിം കുമാർ പറഞ്ഞു.