Thursday 27 February 2020
പുതുമുഖങ്ങളുടെ വരവ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പ്രാധാന്യം ഒട്ടും കുറക്കില്ല : മഞ്ജുവാര്യര്‍

By BINDU PP .02 Jan, 2018

imran-azhar

 

 


തിരുവനന്തപുരം: മലയാള സിനിമയിൽ പുതുമുഖ താരങ്ങളുടെ വരവ് മാറ്റങ്ങളുടെ തുടക്കമാണെന്ന് നടി മഞ്ജുവാര്യർ.നിരവധി പുതുമുഖ താരങ്ങളുടെയും സംവിധായകരുടെയും സിനിമകൾ മലയാളത്തിലുണ്ട്. തിരുവന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മഞ്ജുവാര്യാർ.എങ്കിൽ കൂടെ പുതുമുഖ താരങ്ങളുടെ വരവ് മലയാള സിനിമയുടെ രാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പ്രാധാന്യ കുറക്കില്ലെന്നും നടി കൂട്ടിച്ചേർത്തു.