Thursday 28 January 2021




വിരുഷ്‌കയ്ക്ക് പെൺകുഞ്ഞ്; ആശംസകളുമായി ക്രിക്കറ്റ്, സിനിമ ലോകം

By Sooraj Surendran.11 Jan, 2021

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു.

 

ഇരുവരും ട്വിറ്ററിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്.

 

നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞനന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു.

 

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുൺ ധവാൻ, സാനിയ മിർസ, കിയാര അദ്വാനി, പരിണിതി ചോപ്ര, തപ്‌സി പന്നു തുടങ്ങി സിനിമാകായിക മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇരുവർക്കും ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.