Friday 17 November 2017

കൂടെ നില്‍ക്കുന്നതാരാ മകനാണോ? അത് മാത്രം സഹിച്ചില്ല : ദേവി ചന്ദന

By Anju N P.28 Oct, 2017

imran-azhar

 

കോമഡി സ്‌കിറ്റുകളിലൂടെ സീരിയല്‍ രംഗത്തേക്കും അവിടെ നിന്നും സിനിമയിലേക്കും ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നര്‍ത്തകിയാണ് ദേവി ചന്ദന. ഒരു നര്‍ത്തകിയായിരുന്നിട്ടു കൂടി ശരീര ഭാരത്തിലോ ഭക്ഷണത്തിലേ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു താരം. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കലാരംഗത്ത് സജീവമാണ് ഇരുവരും. തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നെ കാരണം ദേവി ഒരു ടെലിവിഷന്‍ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

 

പൊതുവെ തടി കൂടുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കില്ലല്ലോ...ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോള്‍, നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമില്ലല്ലോ...നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക് .അങ്ങനെയാണ് താന്‍ തടിവച്ചതെന്ന് താരം പറയുന്നു

 

ഭക്ഷണം കഴിച്ച് തടി ഓവറായപ്പോള്‍ പലരും ഭര്‍ത്താവിനൊപ്പമുള്ള ചിത്രം കണ്ടാല്‍ സഹോദരനാണോ എന്ന് ചോദിച്ചു തുടങ്ങി. അന്നത് ഞാന്‍ കാര്യമാക്കിയില്ല
'കിഷോര്‍ അപ്പോഴും സിക്‌സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. പിന്നീട് ചില ഫങ്ഷനുകള്‍ക്ക് പോകുമ്പോള്‍ ഞങ്ങളെ ഒരുമിച്ച് കണ്ടാല്‍ അനിയനാണോന്ന് ചിലര്‍ ചോദിക്കും. അതും ഞാന്‍ സഹിച്ചു, എന്നാല്‍ പിന്നീട് 'കൂടെ നില്‍ക്കുന്നതാരാ മകനാണോ'? എന്ന ചോദ്യം സഹിക്കാനായില്ല. അതോടെ തടി കുറയ്ക്കണമെന്ന് വാശിയായി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെയാണ് കാരണമെന്ന് താരം പറയുന്നു