Saturday 22 September 2018



നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

By Bindu PP .20 May, 2018

imran-azhar

 

 

 

ലക്നൗ: നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്രചെയ്യുമ്പോഴാണ് അപകടത്തിൽപ്പെട്ട് പിന്നിട് മരണപ്പെടുന്നത് . എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ചിറ്റൗനി ഗ്രാമത്തിലാണ് അപകടം.കൂടെയുണ്ടായിരുന്ന മിശ്ര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്ന സമയം കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്പി ഗാംഗുലി പറഞ്ഞു. പ്രതികളെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.