Tuesday 19 March 2024




ഇനി വെറും നടിയല്ല രാധിക,കർണാടക മുഖ്യമന്ത്രിയുടെ ഭാര്യയാണ് !

By Bindu PP .20 May, 2018

imran-azhar

 

 

നടി രാധിക ഇനി കർണാടക മുഖ്യമന്ത്രിയുടെ ഭാര്യ. നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യയാണ് നടി രാധിക . ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയപെടുന്നത് ഇവരെയാണ്. 2006 ആണ് രാധികയും കുമാരസ്വാമിയും ഒന്നാവുന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക.

2006 ലാണ് രാധികയും കുമാരസ്വാമിയും വിവാഹിതരാകുന്നത്. കന്നഡയിലെ നീല മേഘ ശര്‍മ്മ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ രാധികയുടെ ആദ്യ ഭര്‍ത്താവ് രത്തന്‍ കുമാറായിരുന്നു. 2002ല്‍ ഇയാള്‍ അന്തരിച്ചു. അതിന് ശേഷമാണ് നടനും നിര്‍മ്മാതാവുമായ എച്ച് എഡി കുമാര സ്വാമി രാധികയെ വിവാഹം ചെയ്യുന്നത്.