Monday 13 July 2020




സ്ലിം ബ്യൂട്ടിയാകാൻ ഞാൻ ജിമ്മിൽ പോയാൽ എന്റെ മക്കൾ പട്ടിണിയാകും; ബോഡി ഷെയ്മിങ്ങിനെതിരെ ശരണ്യ മോഹൻ

By Sooraj Surendran.11 May, 2020

imran-azhar

 

 

ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹൻ. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ തമിഴിലും ശ്രദ്ധേയയായി. സമീപകാലത്ത് സോഷ്യൽ മീഡിയകളിൽ ബോഡി ഷെയ്മിങ്ങിന് ഇരയാകുകയും ചെയ്തിരുന്നു താരം. എന്നാൽ ബോഡി ഫിറ്റ്നസിനെ കുറിച്ചോ, സ്ലിം ബ്യൂട്ടി ആകണമെന്നതിനെക്കുറിച്ചോ ഒന്നുമല്ല ശരണ്യയുടെ ചിന്ത. തന്റെ രണ്ട് മക്കളും, ഭർത്താവും അടങ്ങുന്ന സന്തുഷ്ട കുടുംബത്തെ കുറിച്ച് മാത്രമാണ് ശരണ്യയുടെ മനസ് മുഴുവൻ. 'സ്ലിം ബ്യൂട്ടിയാകാൻ ഞാൻ ജിമ്മിൽ പോയാൽ എന്റെ മക്കൾ പട്ടിണിയാകും' എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.

 

Saranya Mohan Family Photos - Suryan FM

 

'രണ്ട് വാവകളാണ് എനിക്ക്.പദൂം പൂർണീം', ജീവിതത്തിൽ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനാണ് മുൻതൂക്കമെന്നും ശരണ്യ പറയുന്നു. സമീപകാലത്ത് താൻ ബോഡി ഷെയ്മിങ്ങിനിരയായപ്പോൾ വിഷമിച്ചത് കുടുംബമാണെന്നും തനിക്കത് വലിയ കാര്യമായി തോന്നിയിട്ടില്ലെന്നും ശരണ്യ പറയുന്നു. വിവാഹ ജീവിതത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം, എന്നാൽ മികച്ച വേഷങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നും ശരണ്യ പറഞ്ഞു. 

 

குண்டா இருந்தாலும் அம்புட்டு அழகு ...