Friday 22 February 2019


രജനീകാന്തിന്റെ മകള്‍ സൗന്ദര്യക്ക് മാംഗല്യം

By uthara .12 Feb, 2019

imran-azhar

ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് സൗന്ദര്യയുടെ കഴുത്തിൽ താലി ചാർത്തിയത് .ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ സിനിമാ–രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു .

 

പച്ച, നീല നിറങ്ങളിലുള്ള സില്‍ക്ക് സാരി ധരിച്ചാണ് വിവാഹ ചടങ്ങിലേക്ക് സൗന്ദര്യ എത്തിയത് .വിവാഹ ശേഷം നടന്ന റിസെപ്ഷനില്‍ സൗന്ദര്യ അബു ജാനി സന്ദിപ് ഖോസ്ല ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത് .വിവാഹ ചടങ്ങിന് നേതൃത്വം നൽകിയത് സൗന്ദര്യയുടെ സഹോദരി ഐശ്വര്യയും ഭര്‍ത്താവും നടനുമായ ധനുഷും ആണ് .

 

ചടങ്ങിൽ നടൻ കമല്‍ഹാസന്‍, ശിവാജി പ്രഭു, മഞ്ജിമ മോഹന്‍, മോഹന്‍ ബാബു, ആന്‍ഡ്രിയ ജെറേമിയ, അനിരുദ്ധ്, അതിഥി റാവു ഹൈദരി, സംവിധായകന്‍ മണിരത്‌നം, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, എം ഡി എം കെ ചീഫ് വൈകോ, തമിഴ്‌നാട് വൈദ്യുതമന്ത്രി പി തങ്കമണി തുടങ്ങിയവരും പങ്കെടുത്തു .