Friday 22 June 2018

ഒരു അഡാറ് ലൗവിലെ പാട്ട് പിന്‍വലിക്കും

By BINDU PP .14 Feb, 2018

imran-azhar

 

 

 

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഹിറ്റ് ഗാനം യൂ ട്യൂബില്‍ നിന്ന് പിന്‍വലിക്കുന്നു. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്.സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മുസ്ലിം മത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവിനും നായിക പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം പിന്‍വലിക്കാനുള്ള താരുമാനം അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.