Sunday 15 December 2019




മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ തൊട്ട് വെളുപ്പിനെ തന്നെ തിയറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു...മലയാളി പ്രേക്ഷകനെപ്പറ്റി അടൂർ

By Chithra.29 Oct, 2019

imran-azhar

 

മലയാള സിനിമയിലെ ഏറ്റവും ബഹുമാന്യനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ദേശീയ പുരസ്കാരങ്ങളടക്കം പല ബഹുമതികളും സ്വന്തമാക്കിയ കലാകാരൻ. എന്നാൽ മലയാളി പ്രേക്ഷകനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് അടൂർ.

 

മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ൻ സിനിമ ചന്ദനക്കുറിയൊക്കെ തൊട്ട് വെളുപ്പിനെ തന്നെ തീയറ്ററിൽ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളികൾ എന്നാണ് അദ്ദേഹത്തിന്റെ പരാതി. മലയാളിയുടെ ചലച്ചിത്ര ആസ്വാദന സംസ്കാരം താഴോട്ട് പോയെന്നും അദ്ദേഹം പറയുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമന്‍സ് കോളേജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ഏഴ് ദിവസത്തെ ചലച്ചിത്ര സെമിനാർ വിമൻസ് കോളേജിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്നും ഇന്നലെയുമൊക്കെ മികച്ച സിനിമകൾ മലയാളത്തിലുണ്ടായിരുന്നു. അത് മറന്നാണ് ഇത്തരം ആഘോഷ സിനിമകൾ മലയാള സിനിമയിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകൾ അറിയാതെയുമാണ് ഇന്ന് സിനിമകൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

സ്‌കൂൾ വിദ്യാർഥികൾ സിനിമ എടുക്കുന്നതിനെയും അടൂർ കുറ്റപ്പെടുത്തി. ഈ പ്രായത്തിൽ കുട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കൊണ്ടുമാണ് വളരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ആഗ്രഹം എന്നതിലുപരി ഇത് അധ്യാപകരുടെ നിർബന്ധബുദ്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുട്ടികളുടെ ഭാവി ഇല്ലാതാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.