Friday 27 April 2018

ആട് 2വിനു റെക്കോർഡ് സാറ്റലൈറ്റ് തുക

By BINDU PP .13 Jan, 2018

imran-azhar



 

 

'ആട് 2' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ചിത്രം സാറ്റലൈറ്റ് അവകാശം വിറ്റു പോയതിലും റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 4.80 കോടി രൂപയ്ക്ക് മലയാളത്തിൽ തുടക്കം കുറിക്കാൻ തയ്യാറെടുക്കുന്ന ‘സീ മലയാളം’ ചാനലാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച ഈ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഷാജി പാപ്പനിലൂടെ തന്നെ ജയസൂര്യ ഈ റെക്കോർഡ് സൃഷ്ടിച്ചത്.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആടിന്റെ ആരാധകർ.