Tuesday 19 March 2024




ബാഹുബലി സ്റ്റൈലിൽ തകർത്തഭിനയിച്ച് അജു വർഗീസ് ഒപ്പം അനശ്വരയും; പ്രേക്ഷകർ ഏറ്റെടുത്ത് 'ആദ്യരാത്രി'യിലെ വീഡിയോ ഗാനം

By Sooraj Surendran.24 Sep, 2019

imran-azhar

 

 

ഇതാ മലയാളത്തിനും സ്വന്തമായൊരു ബാഹുബലി. ആദ്യരാത്രിയിലെ ആ വീഡിയോ ഗാനം തരംഗമാകുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിജു മോനോൻ ചിത്രമാണ് ആദ്യരാത്രി. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ലാലേട്ടനും യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെയും ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തത്. അജു വർഗീസും തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം അനശ്വര രാജ് എന്നിവർ ഒന്നിക്കുന്ന ഗാനം ദൃശ്യ ഭംഗിക്ക് വളരെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തിനു ആൻ ആമി,  രഞ്ജിത്ത് ജയരാമൻ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 4വർഷത്തിനു ശേഷം ബിജു മേനോൻ ജിബു ജേക്കബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദ്യരാത്രി.