Friday 22 November 2019




ചിരിയുടെ മാലപ്പടക്കവുമായി ആദ്യരാത്രിയുടെ ട്രെയ്‌ലർ

By Sooraj Surendran.07 Sep, 2019

imran-azhar

 

 

ബോക്സ്ഓഫീസ് ഹിറ്റായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മോനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നര്‍മ്മത്തിനു പ്രധാന്യം നല്‍കി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ക്വീന്‍ ഫെയിം ഷാരീസ്-ജെബിനനാണ് ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ ചിത്രം 'ഒരു ഇന്ത്യൻ പ്രണയകഥ'യ്ക്ക് ശേഷം സെന്‍ട്രല്‍ പിക്‌‌ച്ചേ‌ഴ്‌‌സ് ആണ് ആദ്യരാത്രി നിർമ്മിച്ചിരിക്കുന്നത്. അജു വർഗീസും, ഗിന്നസ് മനോജും, കൂടാതെ നിരവധി കോമഡി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നാട്ടിലെ യുവാക്കളുടെ ഉറക്കം കെടുത്തുന്ന ഒരു കല്യാണ ബ്രോക്കായാണ് ചിത്രത്തിൽ ബിജു മേനോന്‍ പ്രത്യക്ഷപ്പെുന്നത്.