Wednesday 23 October 2019




കാനിലെ ക്വീനായി ഐശ്വര്യ; ഇത്തവണയെത്തിയത് പര്‍പ്പിള്‍ ഗൗണില്‍

By Anju N P.13 May, 2018

imran-azhar

കാനിലെ ക്വീനായി വീണ്ടും തിളങ്ങിയിരിക്കുകയാണ്് ഐശ്വര്യ റായ് ബച്ചന്‍. പീക്കോക്ക് മോട്ടിഫിലുളള ഡ്രമാറ്റിക് പര്‍പ്പിള്‍ ഗൗണ്‍ ധരിച്ച് ആരാധകരുടെ മനം വീണ്ടും കവര്‍ന്നിരിക്കുകയാണ് താരം.

 

പര്‍പ്പിള്‍, പിങ്ക്, ബ്ലാക്ക്, ബ്ലൂ മിക്സ്ഡ് ഷേഡിലുള്ള ഫിഷ്‌കട്ട് ഗൗണാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. പിറകിലേക്ക് നീണ്ട് കിടക്കുന്ന ട്രെയ്ല്‍ ആയിരുന്നു ഇതിന്റെ മുഖ്യ ആകര്‍ഷണം. പ്രശസ്ത ഡിസൈനര്‍ മൈക്കിള്‍ ചിങ്കോയാണ് ഐശ്വര്യയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

 

 

കഴിഞ്ഞ തവണയും താരം തന്നെയായിരുന്നു കാനിലെ മുഖ്യ ചര്‍ച്ചാവിഷയം. അന്ന് ധരിച്ച സിന്‍ഡ്രല്ല ഗൗണും ഡിസൈന്‍ ചെയ്തത് മൈക്കിള്‍ ആയിരുന്നു. അന്ന് നിരവധി പേരുടെ സഹായത്തോടെയാണ് ഐശ്വര്യ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെച്ചത്.

 

 

 

 

ഇത്തവണ ഗൗണിനൊപ്പം വളരെ ലളിതമായ ആക്സസറികളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. കല്ലുകള്‍ പതിപ്പിച്ച ഹാങിങ് ഇയറിംഗും മോതിരങ്ങളും മാത്രമായിരുന്നു ആഭരണങ്ങള്‍. കുറഞ്ഞ മേക്കപ്പിലും താരം അതീവ സുന്ദരിയായിരുന്നു. റെഡ് ലിപ്സ്റ്റിക് മാത്രമാണ് മേക്കപ്പില്‍ ഹൈലൈറ്റ് ചെയ്തിരുന്നത്.

 

അതിമനോഹരമായ ചുവന്ന ഗൗണിലാണ് ആരാധ്യ എത്തിയത്. അമ്മയുടെ കൈ പിടിച്ച് നടക്കുന്നതിനിടയില്‍ കൈയില്‍ തൂങ്ങി കറങ്ങുന്ന ആരാധ്യയുടെ വീഡിയോ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. കാനിലെ ഐശ്വര്യയുടെ പതിനേഴാമത്തെ വര്‍ഷമാണിത്.