Tuesday 17 July 2018

ആരാധ്യയ്ക്കൊപ്പം കാനിൽ ഐശ്വര്യ റായ് എത്തി !

By Bindu PP .16 May, 2018

imran-azhar

 

 

 

പതിനേഴാം വർഷവും കാനിൽ എത്താൻ ഐശ്വര്യ റായ് മറന്നില്ല. കൂടുതൽ തലയെടുപ്പോടെയാണ് ഐശ്വര്യ എത്തിയത്. ഇത്തവണ ഒറ്റക്കല്ല എത്തിയത് മകള്‍ ആരാധ്യയ്ക്കൊപ്പം സുന്ദരമായ അമ്മ നിമിഷവും പങ്കുവെച്ചാണ് ഐശ്വര്യ ആരാധകരെ കയ്യിലെടുത്തത്.

 

രണ്ടു ദിവസവും റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ച ഐശ്വര്യ വ്യത്യസ്തമായ ഗൗണുകളാണ് ധരിച്ചത്. സ്വന്തം ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്നത് ആരാധ്യയുമൊത്തുള്ള ചിത്രങ്ങളാണ്.മാതൃദിനത്തില്‍ ആരാധ്യയ്ക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയെന്നാണ് കുറിച്ചിരിക്കുന്നത്.