Friday 29 May 2020




കാജോളിനും നിസയ്ക്കും കൊറോണ ; വാർത്തകൾക്ക് മറുപടിയുമായി അജയ് ദേവ്ഗണ്‍

By online desk .31 Mar, 2020

imran-azhar

 


ബോളിവുഡ് താരം കാജോളിനും മകള്‍ നിസക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ക്ക് മറുപടി നൽകി ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍.

 

കടുത്ത പനിയും ചുമയും ന്യുമോണിയയും ബാധിച്ച് നിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിന്നാലെ കാജോളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് വാർത്തകൾ പ്രചരിച്ചത് എന്നാൽ കാജോളും നിസയും സുഖമായിരിക്കുന്നുവെന്ന് ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ് അജയ് ദേവ്ഗണ്‍.

 

അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അസത്യവുമാണ് എന്നും അജയ് പറഞ്ഞു. സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന നിസയെ മാര്‍ച്ച് 19ന് കാജോള്‍ കൂട്ടികൊണ്ടുവരികയായിരുന്നു. അതിനു പിന്നാലെ തങ്ങള്‍ ക്വാറന്റൈനിലാണ് എന്ന പോസ്റ്റുകളും കാജോള്‍ പങ്കുവച്ചിരിന്നു.