Saturday 22 September 2018



'താരജാഡയില്ലാതെ മകളുടെ കൂടെ ടയര്‍ ഉരുട്ടി' ; അജിത്തിന്റെയും മകളുടെയും വീഡിയോ വൈറലാവുന്നു ....

By BINDU PP .12 Feb, 2018

imran-azhar

 

 

 

തെന്നിന്ത്യൻ സൂപ്പർതാരം നടൻ അജിത്ത് താരജാഡയില്ലാത്ത നടനാണെന്ന് പൊതുവെയുള്ള പറച്ചിൽ. ആരാധകർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന നടനാണ് അജിത്ത്.ആരാധകർ 'തലൈ' എന്നാണ് അറിയപ്പെടുന്നത്. താരജാഡയൊന്നുമില്ലാതെ മക്കളുടെ സ്‌കൂള്‍ പരിപാടിക്കെത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഏറ്റെടുക്കുന്ന സിനിമയുടെ കാര്യത്തിലയാലും മറ്റ് നിലപാടുകളിലായാലും ഏറെ വ്യത്യസ്തനാണ് അജിത്ത്. അടുത്തിടെ നടന്ന നടികര്‍ സംഘത്തിന്റെ പ്രത്യേക ഷോയില്‍ താരം പങ്കെടുത്തിരുന്നില്ല.

 

താരസംഘടനയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമ കാണാനായി ജനങ്ങള്‍ പൈസ മുടക്കുന്നുണ്ട്, താരനിശയ്ക്ക് വേണ്ടിയും പ്രേക്ഷകരെക്കൊണ്ട് പണം ഈടാക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.അനൗഷ്‌കയുടെയും അദ്വികിന്റെയും സ്‌കൂളിലെ സ്‌പോര്‍ടസ് ഡേയില്‍ പങ്കെടുക്കാനെത്തിയ അജിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അച്ഛന്റെ പ്രകടനം കണ്ട് പൊട്ടിച്ചിരിക്കുന്ന അനൗഷ്‌കയേയും വീഡിയോയില്‍ കാണാം.