Monday 13 July 2020




എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല: സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്

By Sooraj Surendran.05 Jun, 2020

imran-azhar

 

 

പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ ബിജെപി നേതാവ് സന്ദീപ് വാരിയരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അജു വർഗീസ് രംഗത്ത്. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തിലാണ് ആന ചരിഞ്ഞതെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്നായിരുന്നു സന്ദീപ് വാരിയരുടെ പ്രതികരണം. ഇതിനെതിരെ അജു വർഗീസ് ശക്തമായി രംഗത്തെത്തുകയായിരുന്നു.

 

അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

 

ഫ്രഷ്... ഫ്രഷ്


എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം... പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം.