Wednesday 23 January 2019


അജു വര്‍ഗീസിന് ഇന്ന് 34-ാം പിറന്നാള്‍

By anju.11 Jan, 2019

imran-azhar


മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അജു വര്‍ഗീസിന് ഇന്ന് 34-ാം പിറന്നാള്‍. നര്‍മത്തില്‍ പൊതിഞ്ഞ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അജു മലയാളികളുടെ മനം കവര്‍ന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയത്.

 

2010 ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശം. പിന്നീട്‌ മാണിക്യക്കല്ല് ,സെവന്‍സ് ,ഡോക്ടര്‍ ലൗ, കിളി പോയി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സക്കറിയയുടെ ഗര്‍ഭിണികള്‍,ബൈസൈക്കിള്‍ തീവ്‌സ്, പകിട,പോളി ടെക്‌നിക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അജു വര്‍ഗീസ് അഭിനയിച്ചു. ഇതില്‍ തന്നെ പുണ്യാളന്‍ അഗര്‍ബത്തീസ്, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ,തട്ടത്തിന്‍ മറയത്ത്‌,ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ അജുവിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു എന്ന് വേണം പറയാന്‍.

 


സച്ചിന്‍, പന്ത്, ജൂണ്‍,നീയും ഞാനും, മധുരരാജ, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ,ജാക്ക് ആന്‍ഡ് ജില്‍, ലാഡ്, സായാഹ്ന വാര്‍ത്തകള്‍, മസ്താന്‍, മാര്‍ക്കോണി മത്തായി തുടങ്ങിയവയാണ് അജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. തിയേറ്ററുകളിലെത്തിയ ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിലും അജു വര്‍ഗീസ് ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചിട്ടുണ്ട്.