Friday 05 June 2020




ട്രെൻഡിങ്ങായി ആകാശഗംഗ 2 ട്രെയ്‌ലർ

By Chithra.20 Oct, 2019

imran-azhar

 

മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹൊറർ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് വിനയന്റെ ആകാശഗംഗ. തൊണ്ണൂറുകളിൽ ഇറങ്ങിയ ആകാശഗംഗ മലയാള സിനിമ മുഴുവനായും ഉപയോഗപ്പെടുത്താത്ത പ്രേതം എന്ന വിശ്വാസത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു.

 

വർഷങ്ങൾക്ക് ശേഷം വിനയൻ വീണ്ടും ആകാശഗംഗയുമായി വരുമ്പോൾ പ്രതീക്ഷ വാനോളമാണ്. വെള്ളിയാഴ്ച പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ച മോഹൻലാലും മമ്മൂട്ടിയും അവരുടെ ഫേസ്ബുക്ക് വഴിയാണ് ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്.

 

 

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രേത സിനിമാ ഗാനമായ 'പുതുമഴയായി വന്നു നീ...' എന്ന ഗാനം പുതിയ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

 

വിനയൻ തന്നെ നിർമ്മാണം നിർവഹിക്കുന്ന ആകാശഗംഗ 2 നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും.