Sunday 15 December 2019




സംവിധായകന്റെ കാഴ്ചപ്പാട് പിന്തുടരുന്നതാണ് നല്ലത്; വിമർശകരുടെ വായടപ്പിച്ച് അക്ഷയ് കുമാർ

By Sooraj Surendran .14 Aug, 2019

imran-azhar

 

 

സ്വാതന്ത്ര്യ ദിനത്തിൽ അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. സമീപകാലത്ത് അക്ഷയ് കുമാറിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അക്ഷയ് കുമാർ സംവിധായകന്റെ നടനാണെന്ന് നിരൂപകന്മാർ വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണത്തെ പലരും, വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്തു. അഭിമുഖത്തിൽ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

 

ഒരു കഥാപാത്രത്തിൽ നിന്നും എന്താണ് വേണ്ടതെന്ന വ്യത്യസ്തമായ കാഴ്ചപ്പാട് സംവിധായകനുണ്ടാകും. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാട് പിന്തുടരുന്നതാണ് നല്ലത് അക്ഷയ് കുമാർ പറയുന്നു. സ്വന്തമായ രീതി പിന്തുടരുമ്പോൾ ചിലപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് അത് യോജിക്കണമെന്നില്ല. ഓരോ അഭിനേതാവും വ്യത്യസ്തമാണ്. എന്റെ ജോലിയുടെ രീതി ഇതാണെന്ന് ഞാന്‍ കരുതുന്നു. അക്ഷയ് കുമാർ അഭിമുഖത്തിൽ പറഞ്ഞു.