Wednesday 23 January 2019


രണ്‍ബീര്‍ - ആലിയ വിവാഹ നിശ്ചയം ജൂണില്‍

By anju.12 Jan, 2019

imran-azhar


ബോളിവുഡില്‍ വീണ്ടും താരവിവാഹം. ദീപിക പദുകോണ്‍ - രണ്‍വീര്‍ സിങ് വിവാഹത്തിനുശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താര വിവാഹത്തിനുവേണ്ടിയാണ്. ബോളിവുഡിലെ മിന്നും താരമായ ആലിയ ഭട്ടിന്റേയും റൊമാന്റിക് താരം രണ്‍ബീര്‍ കപൂറിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോനം കപൂറിന്റെയും ആന്നദ് അഹൂജയുടേയും വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്.


എന്നാല്‍, അധികം കഥകള്‍ പ്രചരിപ്പിക്കാനുള്ള സമയം ഇവര്‍ പാപ്പരാസികള്‍ക്ക് നല്‍കിയിരുന്നില്ല. തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്ന് സമ്മതിക്കുകയായിരുന്നു. പ്രണയത്തിനെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചില്ലെങ്കിലും ഇപ്പോള്‍ വിവാഹത്തിനെ കുറിച്ചുളള കഥകളും ചോദ്യങ്ങളും ഉയരുകയാണ്. പാപ്പരാസികള്‍ക്കും ആരാധകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. താര വിവാഹത്തെ പറ്റിയുളള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

 

ആലിയ - രണ്‍ബീര്‍ വിവാഹ നിശ്ചയം ഈ വര്‍ഷം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് ഇതുസംബന്ധമായ സൂചന നല്‍കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ന്യൂയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തിനെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്‌ള.