Friday 18 October 2019




ബ്യൂട്ടിഫുൾ മാത്രമല്ല സ്‌ട്രോങ്ങുമാണ് ആലിയ

By online desk.15 Sep, 2019

imran-azhar

 

അഭിനയത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഡബിള്‍ സ്ട്രോങ്ങെന്ന് തെളിയിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ജിമ്മിലെ വര്‍ക്കൗട്ടും യോഗയുമെല്ലാം ആയി തന്റെ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള താരത്തിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

 

താരത്തിന്റെ വെയ്റ്റ് ലിഫ്റ്റിങ്ങിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എഴുപത് കിലോ ഭാരമാണ് താരം ഉയര്‍ത്തിയത്. ആലിയയുടെ ഫേസ്ബുക്കിലാണ് താരത്തിന്റെ വീഡിയോ വന്നിരിക്കുന്നത്.

 

ഈ വര്‍ഷം ആദ്യമാണ് സൊഹ്റബ് ഖുറേഷിയുടെ ശിഷ്യയായി ആലിയ പരിശീലനം ആരംഭിച്ചത്. 50 കിലോ ഭാരം അഞ്ച് തവണയാണ് താരം ഉയര്‍ത്തിയത്. 60 കിലോ ഭാരം മൂന്ന് തവണയാണ് ഉയര്‍ത്തിയത്. അതിന് പിന്നാലെ ആലിയ 70കിലോ ഭാരം ഉയര്‍ത്തി. ഈ റെക്കോഡും തകര്‍ക്കാനുള്ള തയാറെടുപ്പിലാണ് ആലിയയും പരിശീലകനും. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്.