Friday 25 September 2020




കരഞ്ഞ് നിലവിളിച്ച് അമല

By geethu nair.16 Jul, 2020

imran-azhar

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാണിക്കുന്ന ശ്രദ്ധയും മികച്ച അഭിനയവും തന്നെയാണ് അമലയെ പ്രിയങ്കരിയാക്കുന്നതും. ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന താരമാണ് അമല. ഇപ്പോഴിതാ കരഞ്ഞ് വിളിച്ച് നില്‍ക്കുന്ന അമലയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 

കരഞ്ഞു തളര്‍ന്ന താരം ഇതിനൊരു മറ്റു പോംവഴിയൊന്നും ഇല്ലേ എന്നാണ് ചോദിക്കുന്നത്.
പിന്നെയാണ് ട്വിസ്റ്റ് വരുന്നത്..! സവാള അരിഞ്ഞു കൊണ്ട് നില്‍ക്കുന്ന അമലയെയാണ് പിന്നീട് കാണുന്നത്. അതുകൊണ്ടാണ് താരം കരഞ്ഞതും. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ ഒട്ടു മിക്ക താരങ്ങളും വീടുകളില്‍ കൃഷിയും പാചകവുമായി കഴിയുകയാണ്.